നെയ്വേലി: തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പ്രതീക്ഷകളുമായി കേരളം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ സര്‍വീസസിനെ 20ന് തോല്‍പ്പിച്ചാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാം.
തെലങ്കാന ഇന്ന് പുതുച്ചേരിയെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഏഴ് പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാമായിരുന്നു. എന്നാല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ തെലങ്കാന അഞ്ച് പോയിന്റില്‍ ഒതുങ്ങി. ഇനി സര്‍വീസസിനെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാല്‍ കേരളം ഫൈനല്‍ റൗണ്ട് കളിക്കും. നിലവില്‍ തെലങ്കാനയ്ക്ക് നാലും കേരളത്തിന് രണ്ടും പോയിന്റാണുള്ളത്.
Post Your Comments