ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ അഴിമതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെയും പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ചോദ്യം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടു ദിവസമായി മണിക്കൂറുകളോളമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് വിധേയമായത്.
ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തത്. ഇന്ന് പി ചിദംബരത്തെ ഇ ഡി ചോദ്യം ചെയ്യും.രണ്ടാം വട്ട ചോദ്യം ചെയ്യലിന് ഹാജരായ വാദ്രയെ അഞ്ചു മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയും അഞ്ചു മണിക്കൂര്‍ വാദ്ര ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഐഎന്‍എക്‌സ് മീഡിയയ്ക്കായി വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നിന്ന് അനുമതി നേടിയെടുത്ത കേസിലാണ് കാര്‍ത്തി ഹാജരായത്.
പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് 350 കോടി രൂപയുടെ ഇടപാട് നടന്നതെന്ന് എന്‍ഫോഴ്‌സമെന്റ് കണ്ടെത്തിയിരുന്നു. പി ചിദംബരത്തെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നേരത്തെ നൽകിയിരുന്നു.
Post Your Comments