കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ല കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കേസിൽ ആർബിട്രേറ്റർ (മധ്യസ്ഥൻ) വേണമെന്ന സംവിധായകന്റെ റ ആവശ്യത്തിനെതിരെ എം.ടിയുടെ ഹർജിയുമാണ് പരിഗണനയ്ക്ക് വന്നത്.
കേസ് മധ്യസ്ഥന്‍ വിടേണ്ടതില്ലെന്നും അഡീഷണൽ മുൻസിഫിന്റ ഉത്തരവ് നാലാം അഡീഷണൽ ജില്ലാ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമാ ചിത്രീകരണം തുടങ്ങാതിരുന്നതിനെ തുടർന്നാണ് എംടി കോടതിയെ സമീപിച്ചത്.
സിനിമക്കായി എം.ടി നൽകിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകൻ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനൽ മുൻസിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 11നാണ് എം.ടി. കേസ് നൽകിയത്.
Post Your Comments