ജയ്പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു. എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങളോടെ ഇന്നലെ മാത്രം നൂറോളം പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒമ്ബത് പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇതുവരെ നൂറു പേര് മരിച്ചു. ജോധ്പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പേര് മരിച്ചത്. മൂവായിരത്തോളം പേര് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് 500 ലധികം ആളുകള്‍ 2017-2017 കാലഘട്ടത്തില്‍ മരിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചതായും റിപ്പോര്‍ട്ടുകള്‍.
Post Your Comments