തിരുവനന്തപുരം : പോലീസ് കമ്മീഷണർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടാകും. മാത്രമല്ല വാട്സ്ആപിലും ജനങ്ങൾക്ക് മെസേജ് അയക്കാം . ‘കണക്ട് ടു കമ്മിഷണർ’ എന്ന പദ്ധതിയാണ് ഇതോടെ പ്രാവർത്തികമായത്. 9497975000 എന്ന നമ്പറിൽ ഇനി മുതൽ കമ്മിഷണറെ ജനങ്ങൾക്ക് പരാതികളോ നിർദേശങ്ങളോ അറിയിക്കാം. ഇതിന് ഉടനടി നടപടി ഉണ്ടാകും എന്നു കമ്മിഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. ഈ നമ്പരിൽ വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ മുഖേനയും വിവരങ്ങൾ അറിയിക്കാം.
.
നഗരത്തിലെ ക്രിമിനലുകളെക്കുറിച്ചുള്ള വിവരങ്ങൾ‘കണക്ട് ടു കമ്മിഷണർ’ വഴി ജനങ്ങൾക്ക് നൽകാം.സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ക്കുറിച്ചും വിവരം നൽകാം. മയക്കുമരുന്ന്, ലഹരികടത്ത് സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും കൈമാറാം. ഒളിവിൽ കഴിയുന്ന പ്രതികൾ, മണ്ണ്-മണൽകടത്ത് സംഘങ്ങൾ എന്നിവരെക്കുറിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ, പൂവാലശല്യം, ഓട്ടോ– ടാക്സി പരാതികൾ തുടങ്ങിയ പ്രശ്നങ്ങളും അറിയിക്കാം. സമരം, ജാഥ, പ്രകടനം പൊതുസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ക്രമസമാധാന പാലനത്തിനു സഹായകരമായ നിർദേശങ്ങളും പൊതു ജനങ്ങൾക്ക് അറിയിക്കാം.
Post Your Comments