NewsMobile PhoneTechnology

ഇന്‍സ്റ്റഗ്രാമില്‍ ഇനി അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാം

 

സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഇന്‍സ്റ്റഗ്രാം ഈ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങളും തടയുന്നതാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഫീച്ചര്‍.

ഇന്‍സ്റ്റഗ്രാമിലെ സെര്‍ച്ച്,റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ അവതരിപ്പിക്കപ്പെടുന്ന മുറിവേല്‍പ്പിക്കുന്നതും ഉപദ്രവകരമാകുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളില്‍ മാനസികമായി പ്രയാസമുണ്ടാക്കുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തരം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗപ്പെടുക.

സെന്‍സിറ്റീവ് സ്‌ക്രീന്‍ ചിത്രങ്ങള്‍ ഫില്‍റ്ററിങ്ങ് സംവിധാനം ഉപയോഗിച്ച് അനാരോഗ്യകരമായ ഉള്ളടക്കങ്ങളെ ഒഴിവാക്കുന്നു. ഇതിലൂടെ ആത്മഹത്യ, സ്വയംപീഡനം തുടങ്ങിയ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ ടെക്നിക്കല്‍ വിഭാഗം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button