ന്യൂഡല്‍ഹി : മമത ബാനര്‍ജി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ പുതിയ കാലത്തിന്‍റെ ത്സാന്‍സി റാണി എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് കേന്ദ്രമന്ത്രിയുടെ ഉന്നാണെന്ന പരാമര്‍ശം.
എന്നാല്‍ ഇതിന് ശേഷം അദ്ദേഹം അവര്‍ക്ക് ആ പേരും ചേരില്ലെന്നും പിശാച് എന്ന നാമമാണ് കൂടുതല്‍ അനുയോജ്യമെന്നുമെന്നും ആളുകളെ കൊല്ലുന്ന കിം ജോംഗ് ഉന്നിനെ പോലെയാണ് മമതയെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ത്സാന്‍സി റാണിയോടുള്ള താരതമ്യം ആ ബുദ്ധികൂര്‍മതയുള്ള രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. തൃണമൂല്‍ നേതാവ് ദിനേശ് ദ്രിവേദിയാണ് മമതയെ പുതിയ കാലത്തിന്‍റെ ത്സാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത്.
Post Your Comments