ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി ഏകാധിപതിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത ഝാന്‍സി റാണിയല്ലെന്നും . മറിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മമത പൂതനയാണെന്നും അവര്‍ ബംഗാളിനെ നശിപ്പിക്കുകയാണെന്നും ശിവരാജ് സിംഗ് ആരോപിച്ചു. അവര്‍ക്ക് ഝാന്‍സി റാണിയുടെ ശക്തിയില്ല. മമത റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണയ്ക്കുന്നു. ഝാന്‍സി റാണി രാജ്യത്തിനായി പോരാടിയ വ്യക്തിയാണെന്നുംസിംഗ് പറഞ്ഞു.
മമത ബാനര്‍ജി ഈ കാലഘട്ടത്തിലെ ഝാന്‍സി റാണിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് തൃവേദി പറഞ്ഞിരുന്നു. ധീരയായ രാഞ്ജിയെ കണക്കെയാണ് മമത കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങള്‍ കൂടെ ഉള്ളിടത്തോളം കാലം അക്രമം ഉണ്ടാവുമ്ബോള്‍ താണുവണങ്ങി നില്ക്കാന് മമത ബാനര്‍ജിയെ കിട്ടില്ലെന്നും തൃവേദി പറഞ്ഞു.
Post Your Comments