മാലെ: മാലദ്വീപിലെ മുന്‍ പ്രസിഡന്റ് യമീന്‍ അബ്ദുല്‍ ഗയൂമിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റം ചുമത്തിയേക്കും. ഗയൂമിനെതിരെ കേസെ
ടുക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം ഭരിച്ച ഗയൂം കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കള്ളപ്പണക്കേസില്‍ ഗയൂമിനെ സഹായിച്ചതിന് മുന്‍ നിയമ മന്ത്രി അസിമ ഷക്കൂറിനെയും കേസില്‍പ്പെടുത്തും. അന്വേഷകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ചില ദ്വീപുകള്‍ ടൂറിസം പദ്ധതികള്‍ക്ക് പാട്ടത്തിന് കൊടുത്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഗയൂമിന്റെ ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം ഡോളര്‍ കണ്ടെത്തിയിരുന്നു.
Post Your Comments