തൃശൂര്‍: സുരക്ഷാഭീഷണിയുയര്‍ത്തി കുതിരാന്‍ തുരങ്കപ്പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. തുരങ്കപ്പാതയോട് അനുബന്ധിച്ചു നിര്‍മിച്ച പുതിയ റോഡില്‍ വഴുക്കുംപാറ ഭാഗത്താണ് മണ്ണിടിച്ചില്‍. മണ്ണും പാറകളും മരങ്ങളും ഇടിഞ്ഞുവീഴുന്ന നിലയിലാണ്. പ്രളയ സമയത്തും കുതിരാനില്‍ മണ്ണിടിച്ചല്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മേയിലാണ് പുതിയ പാത ടാറിങ് നടത്തിയത്. ഇടത് തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ ലക്ഷ്യംവച്ചായിരുന്നു തിരക്കിട്ട പണികള്‍ നടത്തിയത്. എന്നാല്‍ മലയില്‍നിന്ന് അപകടകരമാംവിധം മണ്ണിടിച്ചിലിനും വലിയ പാറകളും മരങ്ങളും താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നു കരാര്‍ കമ്പനി അവകാശപ്പെട്ട തുരങ്കത്തില്‍നിന്നുള്ള പാതയിലേക്കാണ് മണ്ണിടിയുന്നത്.
Post Your Comments