തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി സേവന രംഗത്ത് ചുവടു വയ്ക്കാന്‍ സഹകരണ വകുപ്പും. ഇതിനായി ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി സംരംഭം തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ആദ്യഘട്ടം എറണാകുളം ജില്ലയില്‍ നടപ്പിലാക്കാനാണ് വകുപ്പിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സര്‍വീസ് തുടങ്ങുക. അതേസമയം സംരംഭം വിജയിച്ചാല്‍ മറ്റു ജില്ലകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും.
എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി സേവനം ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം തൊഴില്‍ വകുപ്പ് കൊണ്ടു വന്ന പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. വിജയകരമായ വെഹിക്കില്‍ എസ്ടി എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് സേവനം ആരംഭിക്കാനാണ് തൊഴില്‍ വകുപ്പ് പദ്ധതിയിട്ടിരുന്നത്. പതൊഴില് വകുപ്പിന് കീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത പദ്ധതിയായിരുന്നു ഇത് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
Post Your Comments