KeralaLatest News

കഞ്ചിക്കോട് തീപിടുത്തം; ഫാക്ടറിയുടെ പ്രവര്‍ത്തനം നിർത്തിവെക്കാൻ ഉത്തരവ്

പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ് ഇതോടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കമ്പനിയിൽ 70 ശതമാനം യൂണിറ്റുകളിലും തീയണക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. അഗ്നിശമന സേന നിർദേശിക്കുന്ന അടിസ്ഥാന കാര്യങ്ങൾ പാലിക്കാൻ കഴിയാത്ത ഫാക്ടറികൾക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ജീവനക്കാര്‍ ടിന്നുകളില്‍ ടര്‍പ്പന്‍ടൈന്‍ നിറയ്ക്കുമ്പോള്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടര്‍ന്നു. മറ്റ് ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കമ്പനിയിലെ അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയ ലോറിയിലും തീ പടര്‍ന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്‌നിശമന സേന ജീവക്കാര്‍ക്ക് ശ്വാസതടസമുണ്ടായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയും ഇതേ കമ്ബനിയില്‍ രണ്ട് തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. കമ്ബനി പൂര്‍ണമായും കത്തി നശിച്ചു, തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button