അവധിക്കാല വിനോദയാത്രയ്‌ക്കൊരുങ്ങുന്നവര്‍ ക്കായി ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ തുറന്നു കിടക്കും. ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ മെയ് 31 വരെയാണ് അവസരം.
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ചെയര്‍മാനായ വൈദ്യുത മന്ത്രി എം.എം.മണിയുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശന അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. അണക്കെട്ട് സന്ദര്‍ശിക്കുവാനായി എത്തുന്നവര്‍ക്കവേണ്ടി ബഗ്ഗി കാറുകളും ടെമ്പോ ട്രാവലറും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു ഇടുക്കി അണക്കെട്ട്്. പ്രളയത്തിന് ശേഷം അണക്കെട്ട് നേരില്‍ കാണാനായി ധാരാളം പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്.
ഇതോടെപ്പം ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ വൈശാലി ഗുഹയും കാണുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗും നടത്താം. നവീകരിച്ച നാടുകാണി പവലിയനില്‍ നിന്നുള്ള ദൃശ്യവിരുന്നും സന്ദര്‍ശകര്‍ക്ക് ആസ്വാദിക്കാവുന്നതാണ്. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ നടത്തിവരുന്ന ചെങ്കുളം, മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍ തുടങ്ങിയ ബോട്ടിംഗ് സെന്ററുകളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍, കോളേജ് പ്രവേശന ടിക്കറ്റില്‍ 20 ശതമാനം ഇളവ് നല്‍കുന്നതാണന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു
Post Your Comments