പാവപ്പെട്ടവെന്റ ആപ്പിള്‍ എന്നറിയപ്പെടുന്ന പേരക്ക നാട്ടില്‍ സുലഭമാണെങ്കിലും നമ്മള് അവഗണിക്കുകയാണ് പതിവ്. പക്ഷെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പേരക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നീട് ഈ അവഗണനകള്‍ ഉണ്ടാവില്ല. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും ഉത്തമാണ് പേരക്ക.
പേരക്കയില് അടങ്ങിയിരിക്കുന്ന ലൈക്കോപിന്, ക്വര്സെറ്റിന്, വിറ്റമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഇത് പോസ്ട്രേറ്റ്, സ്തനാര്‍ബുദ സാധ്യതകളെ കുറക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പേരക്കയില് ഏത്തപ്പഴത്തില്‍ ഉള്ളതിന് തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രണവധേയമാക്കുന്നതിനും സഹായകരം. പേരക്കയില് അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത വര്‍ധിപ്പിക്കുകയും വൈറ്റമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനും പേരക്ക സഹായിക്കും. പേരക്കയിലെ കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നു.
Post Your Comments