KeralaLatest News

ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ

കൊച്ചി: ഒരു വർക് ഷോപ് തുടങ്ങുക എന്ന മോഹം സാക്ഷാത്കരിക്കാൻ ഒരു പുരുഷായുസിന്റെ വരുമാനം മുഴുവൻ മുടക്കി ലീസിനിടുത്ത സ്ഥലത്ത് ജീവൻ വെടിയേണ്ടി വന്ന പുനലൂർ ഐരക്കോണം സുഗതന്റെ കുടുംബത്തിന് സഹായഹസ്‌തവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ. ഗൾഫിൽ നിന്നു മടങ്ങിയെത്തിയ സുഗതൻ ലീസിനെടുത്ത സ്ഥലത്ത് വർക്ക് ഷോപ്പിനായി ഷെഡ് പണിതിരുന്നു. എന്നാൽ കൃഷിഭൂമി മണ്ണിട്ടു നികത്തിയ സ്ഥലത്താണ് വർക് ഷോപ്പ് പണിയാൻ ഒരുങ്ങുന്നതെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയപ്പാർട്ടിയുടെ യുവജന സംഘടനയുടെ നേതൃത്വത്തിൽ ഇത് തടഞ്ഞു.പരിഹരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ഫലം കാണാത്തതിനെ തുടർന്ന് സുഗതൻ ജീവനൊടുക്കുകയായിരുന്നു.

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ പണം സമാഹരിച്ച് അതെ സ്ഥലത്ത് തന്നെയാണ് വർക്ക് ഷോപ്പ് നിർമ്മിച്ചിരിക്കുന്നത്. നാലര ലക്ഷം രൂപയാണു ഇതുവരെ ചെലവാക്കിയത്. ബാക്കി തുകയായ 50,000 രൂപ കൂടി ഇന്നലെ കൊല്ലം ജില്ലാ കമ്മിറ്റിക്കു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button