പുതിയ മോഡൽ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഫിഗോയുടെ നിർമാണം അവസാനിപ്പിച്ച് ഫോര്‍ഡ്. അടിമുടി മാറ്റത്തോടെ ന്യൂജെൻ ലുക്കുമായിട്ടാണ് 2019 ഫിഗോ ഇന്ത്യൻ വിപണിയിൽ എത്തുക. വരാനിരിക്കുന്ന ഫിഗോയുടെ പരീക്ഷണ ഓട്ടത്തിലാണ് ഇപ്പോൾ ഫോര്‍ഡ്. 2015 സെപ്തംബറിലാണ് നിലവിലെ ഫിഗോ മോഡലിനെ ഫോര്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചത്. 2017 -ല്‍ ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനെയും കമ്പനി അവതരിപ്പിച്ചു.
ഇപ്പോൾ ഈ മോഡലുകൾക്ക് ആവശ്യക്കാർ കുറഞ്ഞു എന്ന തോന്നലിനെ തുടർന്നായിരിക്കാം പുതിയ പതിപ്പുകൾ അവതരിപ്പിക്കാൻ ഫോർഡ് ഇപ്പോൾ തയ്യാറെടുക്കുന്നത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ,പുതിയ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം.
വിപണിയിൽ എത്തുമ്പോൾ പുതിയ ഫിഗോയ്ക്ക് ആറു മുതല്‍ ഒമ്പതുലക്ഷം രൂപ വരെയായിരിക്കും വില. മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്സ് എന്നീ കറുകളായിരിക്കും നിരത്തിൽ മുഖ്യ എതിരാളികൾ.
Post Your Comments