പ്രമുഖ കാർ നിർമാതാക്കളായ ഫോർഡ് ഇന്ത്യയിൽ സുപ്രധാന മോഡലായ ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നു. ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയ് – ജൂലായ് കാലയളവില്‍ ചെന്നൈ നിര്‍മ്മാണശാലയില്‍ നിർമിച്ച 4,379 എസ്‌യുവികളായിരിക്കും (ഫെയ്‌സ്‌ലിപ്റ്റിന് മുമ്പുള്ള മോഡൽ) കമ്പനി തിരിച്ച് വിളിക്കുക.
കമ്പനി അനുശാസിക്കുന്ന വെല്‍ഡിംഗ് ദൃഢത ഈ എസ്‌യുവികളിലുള്ള മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമുകള്‍ക്കില്ലാത്തത് വാഹനത്തിന്റെ സ്റ്റീയറിംഗ് നിയന്ത്രണത്തെ ബാധിക്കുമെന്നതാണ് ഇക്കോസ്‌പോര്‍ടിനെ കമ്പനി അടിയന്തരമായി തിരിച്ചുവിളിക്കാന്‍ കാരണം.
ഇത് കൂടാതെ മുന്‍നിര സീറ്റ് റിക്ലൈനര്‍ ലോക്കുകളിലുള്ള തകരാര്‍ ചൂണ്ടിക്കാട്ടി വരുംദിവസങ്ങളില്‍ 1,018 ഇക്കോസ്‌പോര്‍ട് ഉടമകളെ ബന്ധപ്പെടുമെന്നു ഫോര്‍ഡ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിച്ച് നിര്‍മ്മാണപ്പിഴവുകള്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണ് റിപ്പോർട്ട്.
Post Your Comments