വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്. നോര്‍ത്ത് അമേരിക്കയിൽ 2012-15 കാലയളവില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക്, 2013-15 ല്‍ ഇറങ്ങിയ ഫോര്‍ഡ് ഫ്യൂഷന്‍ എനര്‍ജി, ഫോര്‍ഡ് സി മാക്‌സ് എനര്‍ജി എന്നി കാറുകളാണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കേബിളുകളുടെ പിഴവ് മൂലം കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്.
Also read : യുവാക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ കിടിലന്‍ ബൈക്കുമായി ടിവിഎസ്
അതേസമയം പവര്‍ സപ്ലൈ കേബിളുകളുടെ പ്രവര്‍ത്തനത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് 2018 ഫോര്‍ഡ് എഡ്ജ്, 2019 ഫോര്‍ഡ് ഫ്‌ളെക്‌സ്, 2018 ലിങ്കോണ്‍ എം കെ എക്‌സ്, 219 ലിങ്കോണ്‍ എം കെ റ്റി എന്നിവയുടെ ചില തിരഞ്ഞെടുത്ത വേര്‍ഷനുകളാണ് രണ്ടാമത് തിരിച്ചു വിളിച്ചത്. ഏകദേശം 50,000 ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ഫോര്‍ഡ് ഇപ്പോൾ തിരിച്ചു വിളിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments