സാവോപോളോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു. ട്രെയിനിംഗ് സെന്ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് തീയണക്കാനായത്. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.മരിച്ചവരുടെ വിവരങ്ങള്‍ വ്യക്തമല്ല.
റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ വമ്ബന്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബ്ബാണ് ഫ്ലമെംഗോ.
Post Your Comments