KeralaLatest News

ലോക്‌സഭ തെരഞ്ഞെടുപ്പ്: തൃശൂരില്‍ ബിഡിജെഎസ് വേണ്ടന്ന് ജില്ലാ നേതൃത്വം

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിനു നല്‍കുന്നതില്‍ ബിജെപി ജില്ലാ നേതൃത്വത്തിന് വിയോജിപ്പ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്നാണ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ജില്ലാ പ്രസിഡന്റ് എ നാഗേഷാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ തൃശൂര്‍ സീറ്റില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. കെ.സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. അതേസമയം ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന തൃശൂരുമുണ്ട്. തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാമെങ്കില്‍
തൃശൂര്‍ നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍.

തൃശൂരില്‍ കെ സുരേന്ദ്രന് ജയസാധ്യതയുണ്ടെന്നാണാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല പ്രശ്‌നത്തോടെ കെ സുരേന്ദ്രന്റെ വിജയസാധ്യത ഏറിയെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button