Latest NewsUAE

കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കൈകോർത്ത് ഇന്ത്യയും യുഎഇയും

ദുബായ്: കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുമിക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങൾ. കൃത്യമായ ശാസ്ത്രീയ കർമപരിപാടികളിലൂടെ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. യഥാസമയം മുന്നറിയിപ്പു ലഭിച്ചാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയും. ഉപഗ്രഹവിക്ഷേപണത്തിലും സാങ്കേതിക വിദ്യകളിലും ഉയരങ്ങൾ കീഴടക്കിയ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇക്കാര്യത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകാനാകുമെന്നാണ് പ്രതീക്ഷ. യുഎഇ ഉപഗ്രഹങ്ങളുടെ സേവനം ഇക്കാര്യത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നും ഫ്രഞ്ച് ബഹിരാകാശ ഏജൻസി (സിഎൻഇഎസ്)യിൽ നടന്ന സമ്മേളനത്തിൽ യുഎഇ സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button