Latest NewsIndia

അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളേജ് സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കലാമിന്റെ ജന്മദേശമായ രാമേശ്വരം ജില്ലയിലാണ് കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കാനൊരുങ്ങുന്നത്. തമിഴ്‌നാട് നിയമസഭയില്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീര്‍ശെല്‍വം അവതരിപ്പിച്ച 2019-20 വര്‍ഷത്തെ ബജറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. അണ്ടര്‍ ഗ്രൗഡ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ കോളേജിലുണ്ടാകും. രണ്ട് ലക്ഷം നാലു ചക്രവാഹനങ്ങളും അത്രത്തോളം ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കോളേജിലുണ്ടാകുമെന്നും ബജറ്റ് പ്രസംഗത്തിനിടെ പനീര്‍ശെല്‍വം വ്യക്തമാക്കി. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നാവും കോളേജിന്റെ പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button