തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.
160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വിലയിടിയുന്നത്. റെക്കോര്‍ഡ് ഭേതിച്ച് സ്വര്‍ണവില മുന്നേറിയ ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം വില ഇടിയുന്നത് ഇതാദ്യമാണ്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.
Post Your Comments