Latest NewsCricket

റെക്കോർഡുകളോടൊപ്പം ജേഴ്‌സിയിലും വിരാട് കൊഹ്ലിയുമായി സാമ്യം; കാരണം തുറന്നുപറഞ്ഞ് സ്‌മൃതി മന്ദാന

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരമായ സ്‌മൃതി മന്ദാന പുരുഷ ടീം നായകന്‍ വിരാട് കൊഹ്‌ലിയെ പോലെ തന്നെ റെക്കോർഡുകൾ തകർക്കാനായി മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ ട്വനറി-20 മത്സരത്തില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യക്കാരിയുടെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോർഡ് സ്‌മൃതി സ്വന്തമാക്കിയിരുന്നു. റെക്കോർഡുകളോടൊപ്പം ജേഴ്‌സിയിലും സ്‌മൃതിക്ക് വിരാട് കോഹ്‌ലിയുമായി ഏറെ സാമ്യമുണ്ട്. ഇരുവരും ധരിക്കുന്നത് പതിനെട്ടാം നമ്പര്‍ ജേഴ്സിയാണ്.

ഇതിന്റെ പിന്നിലെ കാരണം തുറന്നുപറയുകയാണ് സ്‌മൃതി മന്ദാന. സ്കൂളിലെ റോള്‍ നമ്പർ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടീമിലെത്തിയ കാലത്ത് ഏഴാം നമ്പര്‍ ജേഴ്സി ലഭിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെന്നും സ്‌മൃതി പറയുന്നു. അത് ലഭ്യമായില്ല. പിന്നെ ഞാന്‍ 18 കിട്ടുമോ എന്ന് നോക്കി. കാരണം എന്റെ ജന്‍മദിനം 18നാണ്. അതുകൊണ്ടാണ് ഞാന്‍ പതിനെട്ടാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുത്തതെന്നും ആ സമയത്ത് വിരാട് കോഹ്‌ലിയുടെ ജേഴ്‌സി നമ്പർ 18 ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും സ്‌മൃതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button