Latest NewsUAE

ലിഫ്റ്റില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ദുബായില്‍ പ്രവാസി ദമ്പതികൾക്ക് കോടതി വിധിച്ചത്

ദുബായ്: ദുബായിൽ ലിഫ്റ്റില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രവാസി ദമ്പതികളെ ദുബായ് കോടതി വെറുതെവിട്ടു. പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ് 32കാരനും 29കാരിക്കുമെതിരെ ചുമത്തിയിരുന്നത്. ഇരുവരും ലെബനീസ് പൗരന്മാരാണ്.

ഇവർ ഫ്ലാറ്റിന്റെ ലിഫ്റ്റില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ഫ്ലാറ്റിലെയും ലിഫ്റ്റിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഡിസംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഇരുവരും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഈ കുറ്റസമ്മത മൊഴി കോടതിയില്‍ ഇവര്‍ നിഷേധിച്ചു. മൊഴിപ്പകര്‍പ്പില്‍ വായിച്ചുനോക്കാതെ ഒപ്പിടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇരുവരും ക്രിമിനല്‍ കുറ്റം ചെയ്തതിന് രേഖകളിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തികള്‍ക്ക് ദമ്പതികളുമായി സാമ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് കോടതി ദമ്പതികളെ വെറുതെവിട്ടത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്ലാറ്റിന്റെ ലിഫ്റ്റില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുയും ചെയ്തുവെന്ന് കോടതി രേഖകള്‍ പറയുന്നു. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ഫ്ലാറ്റിലെയും ലിഫ്റ്റിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. വിവാഹത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇരുവരും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഈ കുറ്റസമ്മത മൊഴി കോടതിയില്‍ ഇവര്‍ നിഷേധിച്ചു. മൊഴിപ്പകര്‍പ്പില്‍ വായിച്ചുനോക്കാതെ ഒപ്പിടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇരുവരും ക്രിമിനല്‍ കുറ്റം ചെയ്തതിന് രേഖകളിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തികള്‍ക്ക് ദമ്പതികളുമായി സാമ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് കോടതി ദമ്പതികളെ വെറുതെവിട്ടത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments

Back to top button