തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽനിന്നു രണ്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ തീരുമാനിച്ചു. 2012 ലാണ് ഒരു ലക്ഷം പരിധി നിശ്ചയിച്ചത്.രൂപയുടെ വിലയിടിവും മറ്റു മൂലം അർഹതപ്പെട്ടവർക്ക് സഹായം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിധി ഉയർത്തിയത്.
അതേസമയം പ്രളയത്തിന് ശേഷം അവതരിപ്പിച്ച കേരളാ ബജറ്റിൽ ഇടുക്കി ജില്ലയ‌്ക്ക‌് 5000 കോടി രൂപയുടെ സമഗ്ര പാക്കേജ‌് അനുവദിച്ചു. തേയില, ചക്ക, പച്ചക്കറി, സുഗന്ധവിളകളായ കുരുമുളക്, ഏലം തുടങ്ങിയവയുടെ ഉല്‍പ്പാദനവും മൂല്യവും ഉയര്‍ത്തുന്നതാണ‌് പദ്ധതി. മൂന്നു വര്‍ഷംകൊണ്ട‌് പാക്കേജ‌് നടപ്പാക്കുമെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 2019–20 സാമ്പത്തിക വര്‍ഷം 1500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
Post Your Comments