Latest NewsKeralaNews

വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നതില്‍ തെളിവ് കൈമാറാന്‍ തയ്യാറെന്ന് മുസഫിര്‍ കാരക്കുന്ന്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവന്ന വെളിപ്പെടുത്തലില്‍ തെളിവ് കൈമാറാന്‍ തയ്യാറായി മുസഫിര്‍ കാരക്കുന്ന്. കൃത്രിമം നടന്നുവെന്ന് മുസഫിര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു. 2017 മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ്, തിരുവനന്തപുരത്തുള്ള ഐ.ടി കമ്പനിയില്‍ നിന്നാണ് ഫോണ്‍കോള്‍ മുഖാന്തരം വാഗ്ദാനം ലഭിച്ചതെന്ന് മുസഫിര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അഞ്ചുകോടി രൂപ നല്‍കിയാല്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി അനുകൂല വോട്ടുകള്‍ നേടാം എന്നായിരുന്നു വാഗ്ദാനം. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ടും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ കൃത്രിമം നടത്തി വിജയിപ്പിച്ചെന്ന് കമ്പനി അവകാശപ്പെട്ടതായും മുസഫിര്‍ വ്യക്തമാക്കിയിരുന്നു. ആരോപണം അന്വേഷിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിഷയത്തില്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് മുസഫിര്‍ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും മുസഫിര്‍ വ്യക്തമാക്കി. മലപ്പുറത്ത് ഇടതു സ്വതന്ത്രന്മാര്‍ വിജയിച്ച നിലമ്പൂരിലും താനൂരിലുമാണ് കൃത്രിമം നടന്നതെന്ന അഭ്യൂഹങ്ങള്‍ക്കിടെ, വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ വി.അബ്ദുറഹ്മാനും പി.വി അന്‍വറും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button