മൂന്നാര്‍: മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനു സമീപം നിര്‍മ്മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏപ്രില്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ടൂറിസം വകുപ്പ് സെക്രട്ടറി ജയന്‍ പി.വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിച്ച ഗാര്‍ഡന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്. ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പണികള്‍ പൂര്‍ത്തിയായി. ഒരു മാസത്തിനുള്ളില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാകും. മൂന്ന് വര്‍ഷം മുന്‍പാണ് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ദേവികുളം റോഡരികിലായി ഗാര്‍ഡന്റെ പണികള്‍ ആരംഭിച്ചത്.
അഞ്ചു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഗാര്‍ഡന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഓപ്പണ്‍ ഓഡിറ്റോറിയം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഗ്ലാസ് ഹൗസ്, മൂന്ന് ഷോപ്പുകള്‍ എന്നിവയും ഗാര്‍ഡനില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Post Your Comments