KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്വതന്ത്ര പട്ടിക കൈമാറി ആര്‍എസ്എസ്, ശശികുമാര വര്‍മ്മയും മോഹന്‍ലാലും പരിഗണനയില്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ആര്‍എസ്എസ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനാണ് ആര്‍എസ്എസിന്റെ ആലോചനയുണ്ടെന്നാണ് പട്ടിക നല്‍കുന്ന സൂചന. തിരുവനന്തപുരം മണ്ഡലത്തില്‍ ഏഴ് പേരുടെ സാധ്യത പട്ടികയാണ് കൈമാറിയത്. നടന്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ബിജെപി നേതാക്കളെ പൂര്‍ണമായി മാറ്റി നിര്‍ത്തി 20 മണ്ഡലങ്ങളുടെയും ചുമതല ആര്‍എസ്എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ മനസ്സ് അറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍എസ്എസ് സര്‍വെ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മ്മയുള്‍പ്പടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതയും ന്യൂനതകളും സര്‍വെയില്‍ തേടിയിരുന്നു.

കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തി കൂടുതല്‍ വോട്ട് നേടാന്‍ കഴിയുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button