![](/wp-content/uploads/2018/10/matrimonial.jpg)
തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റുകൾ വഴി തട്ടിപ്പ് നടക്കുന്നതായും ഇത് സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്‍ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍ നിലവിലുണ്ട്. ഗൗരവമുളള യാഥാര്‍ത്ഥ്യങ്ങള്‍ ഒളിച്ചു വെച്ചാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ വിവാഹബന്ധങ്ങള്‍ കണ്ടെത്തുന്നത്. എന്നാൽ എല്ലാം മോശമാണെന്നല്ലെന്നും വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ ഇതുപോലുളള തട്ടിപ്പില്‍ പെട്ട് വഞ്ചിക്കപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തതായി കമീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കമ്മീഷനില്‍ അടുത്ത ദിവസങ്ങളിലായി ഇത്തരം കേസുകള്‍ കൂടുകയാണെന്നും അവർ അറിയിച്ചു.
Post Your Comments