ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മൃദുഹിന്ദുത്വ നയങ്ങളുമായി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍. ക്ഷേത്ര പൂജാരിമാരുടെ നിയമനത്തില്‍ ഹിന്ദുവോട്ട് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പൂജാരിമാരുടെ ഓണറേറിയം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിലെ ആധ്യാത്മിക് വിഭാഗ്(സ്പിരിച്വല്‍ ഡിപ്പാര്‍ട്ട്മെന്‍റ്) പൂജാരി നിയമനത്തിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.
ക്ഷേത്ര പൂജാരിമാരുടെ നിയമനത്തില്‍ ഹിന്ദുവോട്ട് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങളില്‍ പൂജാരിയാകണമെങ്കില്‍ പൂര്‍ണ വെജിറ്റേറിയനും ക്രിമിനല്‍ കേസുകളില്‍ പ്രതിയാകാത്തയാളുമാകണം. കൂടാതെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവരെ നിയമനത്തിന് പരിഗണിക്കില്ല. ക്ഷേത്രഭൂമി കയ്യേറുകയോ, ക്ഷേത്രത്തില്‍ എന്തെങ്കിലും തരത്തില്‍ നാശമുണ്ടാക്കുകയോ ചെയ്തിട്ടുള്ളവരെ പരിഗണിക്കില്ല എന്നതാണ് മറ്റൊരു വ്യവസ്ഥ.
പൂജാരി നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ് പൂര്‍ത്തിയായിരിക്കണമെന്നതാണ്. കുറഞ്ഞ പ്രായപരിധി 18 വയസും നല്ല ആരോഗ്യവുമാണ് മറ്റ് യോഗ്യതകള്‍. പൂജാ വിധികളിലുള്ള അറിവും പൂജ വിധാന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചവര്‍ക്കു മാത്രമെ ഇനി പൂജാരിയായി അപേക്ഷിക്കാനാകു. പൂജാരിമാരുടെ മക്കള്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ടാകും.
Post Your Comments