ഭോപ്പാല്‍: ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ പൂജാരിമാരെ നിയമിക്കിക്കുന്നു. മധ്യപ്രദേശിലെ ക്ഷേത്രങ്ങളിലാണ് സര്‍ക്കാര്‍ നേരിട്ട് പുജാരിമാരെ നിയമിച്ചുതുടങ്ങിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലേക്കാണ് പുതുതായി രൂപംനല്‍കിയ ആത്മീയകാര്യമന്ത്രാലയം നിയമനം നടത്തുന്നത്.
ആദ്യമായാണ് സര്‍ക്കാര്‍ നേരിട്ട് പുരോഹിതരെ നിയമിക്കുന്നത്. പുരോഹിത കുടുംബങ്ങളിലുള്ളവര്‍ക്കും ഗുരു ശിഷ്യ പരമ്പരയില്‍ പരിശീലനം ലഭിച്ചവര്‍ക്കുമാണ് മുന്‍ഗണന.
നിയമന നടപടികള്‍ക്ക് റവന്യൂ വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ മേല്‍നോട്ടം വഹിക്കും. 18 വയസ്സും എട്ടാംതരം ജയവും പൂജാരി കോഴ്‌സുമാണ് യോഗ്യത. സസ്യാഹാരിയും മദ്യവര്‍ജകരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായിരിക്കണം.മതസംഘടനകള്‍ക്കുകീഴിലുള്ള ക്ഷേത്രങ്ങളില്‍ അഖാഡകളാണ് നിയമനം നടത്തുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈയിടെ പൂജാരിമാര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു.
Post Your Comments