NattuvarthaLatest News

വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം-കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട് :വൈദ്യുതി മേഖലയെ സ്വകാര്യ കോര്‍പറേറ്റ് മേഖലക്ക് അടിയറ വയ്ക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഹോട്ടല്‍ നളന്ദയില്‍ നടന്ന സമ്മേളനം ഇഇഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ എസ് ഷാജഹാന്‍ സംഘടനാ റിപ്പോര്‍ട്ടും അമര്‍നാഥ് ജില്ലാ റിപ്പോര്‍ട്ടും കെ കെ രാധാകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. പ്രേമന്‍ പാമ്പിരിക്കുന്ന് അധ്യക്ഷനായി. പ്രസാദ് മാത്യു, കെ പി ഷൈനി, ബോസ് ജേക്കബ്, ജലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി എന്‍ ഹരിനാരായണന്‍ സ്വാഗതവും സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button