വാഷിംഗ്ടണ്‍ ഡിസി: കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി 27,28 തീയതികളില്‍ നടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. വിയറ്റ്നാമില്‍ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നടത്തിയ വാര്‍ഷിക നയ പ്രഖ്യാപന പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവര്‍ഷം ജൂണില്‍ സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി. ഉത്തരകൊറിയയുടെ അണ്വായുധനിരായുധീകരണത്തിനുള്ള പ്രഖ്യാപനം പ്രസ്തുത ഉച്ചകോടിയില്‍ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി.
സമാധാനം എന്ന ലക്ഷ്യത്തിനായി ഇനിയും ഏറെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഉത്തരകൊറിയയുടെ അണവായുധ, മിസൈല്‍ ഭീഷണി അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് തനിക്കവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അമേരിക്ക ഇപ്പോള്‍ ഉത്തരകൊറിയയുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Post Your Comments