കൊച്ചി :കണ്ടെയ്‌നര്‍ റോഡില്‍ 16വരെ വലിയ വാഹനങ്ങള്‍ക്കുമാത്രമേ ടോള്‍ ഉണ്ടാകൂവെന്ന് കലക്ടര്‍. ഇതുലംഘിച്ച് ചെറിയ വാഹനങ്ങള്‍ക്കും ടോള്‍ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥലത്ത് പൊലീസ് നിരീക്ഷണമുണ്ടാകും. മുളവുകാടുനിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ട് സംയുക്തസമരസമിതി ടോള്‍പ്ലാസയിലേക്കു നടത്തിയ മാര്‍ച്ചിനുശേഷം അസി. പൊലീസ് കമീഷണര്‍ പി എസ് സുരേഷും സമരസമിതിനേതാക്കളും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
മുളവുകാട് വടക്കേയറ്റത്ത് സര്‍വീസ് റോഡ്, മുളവുകാട് നോര്‍ത്തില്‍ അടിപ്പാത എന്നിവ നിര്‍മിക്കുക, സര്‍വീസ് റോഡ് ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള രൂപരേഖ അധികൃതര്‍ നല്‍കുക, മുളവുകാട് ഗ്രാമത്തിലെ എല്ലാ വാഹനങ്ങളെയും ടോളില്‍നിന്ന് ഒഴിവാക്കുക, തദ്ദേശവാസികള്‍ക്ക് ടോളില്‍ പാസ് ഏര്‍പ്പെടുത്തുക, സര്‍വീസ് റോഡിന്റെ നിര്‍മാണം കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ച് പൂര്‍ത്തിയാക്കുക, ടോള്‍പ്ലാസയില്‍ സമരം നടത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുക, കണ്ടെയ്‌നര്‍ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, റോഡില്‍ ട്രെയ്‌ലറുകളുടെ പാര്‍ക്കിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി ഒഴികെയുള്ള കക്ഷികള്‍ ഉള്‍പ്പെട്ട സംയുക്തസമരസമിതി ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തിയത്.
Post Your Comments