CricketLatest NewsSports

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

സിഡ്നി: ഇന്ത്യന്‍ ഏകദിന, ടി20 പര്യടനത്തിനായുള്ള 15 അംഗ ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച 14 അംഗ ടീമിലെ 11 പേരെ നിലനിര്‍ത്തി. ബിഗ് ബാഷ് ലീഗിലെ ടോപ് സ്കോററും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഡാര്‍സി ഷോര്‍ ടീമിൽ ഇടം നേടി. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിൽ ഉൾപ്പെട്ടിട്ടില്ല.

ശ്രീലങ്കക്കെതിരായി നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് സ്റ്റാര്‍ക്കിനെ ഒഴിവാക്കിയത്. മാര്‍ച്ചില്‍ പാകിസ്താനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സ്റ്റാര്‍ക്കിനെ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ഏകദിന ക്രിക്കറ്റില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെയും, ബില്ലി സ്റ്റാന്‍ലേക്കും, വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനും ഇടം നേടിയില്ല. ഈ മാസം 24ന് പരമ്പര ആരംഭിക്കും.

ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ്, അലക്സ് കാരി, ജേസണ്‍ ബെഹന്‍‌റോഫ്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്‌വെല്‍, ജേ റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്വസ് സ്റ്റോയിനസ്, ആഷ്ടണ്‍ ടര്‍ണര്‍, ആദം സാംപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button