Latest NewsIndia

ആര്‍ഭാടവിവാഹങ്ങള്‍ക്ക് മറുപടിയുമായി ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍

ഹൈദരാബാദ്: സ്വന്തം മകന്‍റെ വിവാഹത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചെലവാക്കുന്നത് 18,000 രൂപ. വിവാഹം വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്‍റ് അതോറിറ്റി കമ്മീഷണര്‍ പറ്റ്നാല ബസന്ത് കുമാര്‍ ആണ് ഈ മാതൃകാ ഐ എ എസ് ഉദ്യോഗസ്ഥന്‍. ഫെബ്രുവരി 10നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത് .

വധുവിന്‍റെ വീട്ടുകാരും വരന്‍റെ വീട്ടുകാരും 18,000 രൂപ വീതം ആകെ 36,000 രൂപയാണ് വിവാഹ നടത്തിപ്പിനായി ചെലവഴിക്കുക. അതിഥികള്‍ക്കുള്ള വിരുന്നു സല്‍ക്കാരവും ഇതില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച നടക്കുന്ന അതീവലളിതമായ ചടങ്ങില്‍ തെലങ്കാന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ നവദമ്ബതികളെ ആശീര്‍വദിക്കും. 2017ല്‍ മകളുടെ വിവാഹവും ലളിതമായിട്ടായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 16,000 രൂപയായിരുന്നു അന്ന് ചെലവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button