
സാംസങ്.ഷവോമി എന്നീ കമ്പനികൾക്ക് പിന്നാലെ 5ജി ഫോള്‍ഡബിള്‍ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഹുവായ്. ബാഴ്സലോണയില്‍ നടക്കാൻ പോകുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ൽ പുതിയ ഫോൺ അവതരിപ്പിക്കുമെന്നു ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെ കമ്പനി അറിയിച്ചു.
ഫോള്‍ഡബിള്‍ ഫോണിന്റെ മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങളോ, ആദ്യ ഘട്ടത്തില്‍ ഏതൊക്കെ രാജ്യങ്ങളിലാണ് ഫോണ്‍ അവതരിപ്പിക്കുക എന്നീ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 7.2 ഇഞ്ച് ഡിസ്‌പ്ലേ, ഹുവായുടെ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സർ, 5ജി നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ടിനായി ബലോംഗ് 5000 മോഡവും ഫോണില്‍ പ്രതീക്ഷിക്കാം.
Post Your Comments