മനുഷ്യരാശിയെ ഏറെ ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമായ കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാളിതു വരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടാര്‍ന്ന ദശാബ്ദത്തിലേക്കാണ് ഭൂമി പ്രവേശിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇത് പ്രകാരം ഈ നൂറ്റാണ്ടിലെ ഏറ്റവും ചൂടുള്ള വര്‍ഷങ്ങള്‍ക്കാണ് തുടക്കമാകാന്‍ പോകുന്നത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളിലെ കൊടുംചൂടില്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എന്ത് സംഭവിയ്ക്കും എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുണ്ട്. ഫോര്‍കാസ്റ്റര്‍മാര്‍ നടത്തിയിരിക്കുന്ന പ്രവചനം സത്യമാവുകയാണെങ്കില്‍ 2014നും 2023നും ഇടയിലുള്ള ദശാബ്ദമായിരിക്കും നാളിതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടാര്‍ന്ന ദശാബ്ദമെന്നാണ് മുന്നറിയിപ്പ്.
2019നും 2023നും ഇടയിലുള്ള വര്‍ഷങ്ങളിലെ താപനില വ്യാവസായിക വിപ്ലവത്തേക്കാള്‍ 1.57 ഡിഗ്രി അധികമായിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് അടുത്ത അഞ്ച് വര്‍ഷങ്ങളിലെ താപനില പ്രീ-ഇന്റസ്ട്രിയല്‍ ലെവലിനേക്കാല്‍ ഒരു ഡിഗ്രിയോ അതിന് മുകളിലോ കൂടുതലായിരിക്കും. അതായത് തല്‍ഫലമായി ചൂട് 1850 കാലഘട്ടത്തിലേതിന് സമാനമായിത്തീരും. തുടര്‍ച്ചയായി ഏററവും ചൂട് രേഖപ്പെടുത്തിയ നാല് വര്‍ഷങ്ങളിലൊന്നായിരുന്നു 2018 എന്ന നാസയുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് പുതിയ പ്രവചനം പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
2018ല്‍ ആഗോളവ്യാപകമായുണ്ടായ ചൂട് വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ഇന്നലെ ലോകമാകമാനമുള്ള ക്ലൈമറ്റ് എക്‌സ്പര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ശരാശരി താപനില 1850-1900 കാലത്തെ പ്രീ-ഇന്റസ്ട്രിയല്‍ ലെവലിലെ താപനിലയേക്കാള്‍ ഏതാണ്ട് ഒരു ഡിഗ്രി കൂടുതലായിരുന്നുവെന്ന് അഞ്ച് ഇന്റര്‍നാഷണല്‍ ഡാറ്റാ സെറ്റുകള്‍ വിശകലനം ചെയ്തതിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ദി വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂഎംഒ) വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 2015,2016,2017,2018 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ വാര്‍ഷിക ശരാശരി താപനില ആദ്യമായി പ്രീ-ഇന്റസ്ട്രിയല് ലെവലിന് മേലെ എത്തിയ വര്‍ഷമായിരുന്നു 2015 എന്നാണ് മെറ്റ് ഓഫീസിലെ ലോംഗ് റേഞ്ച് പ്രെഡിക്ഷന്‍ തലവനായ പ്രഫ.ആദം സ്‌കെയ്‌ഫെ പറയുന്നത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളിലും താപനില ഏതാണ്ട് ഇത്തരത്തിലായിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.
2019നും 2023നും ഇടയിലുള്ള ഗ്ലോബല്‍ ആവറേജ് താപനില ഉയര്‍ന്നതായിരിക്കുമെന്നാണ് പ്രവചനമെന്നും അതിനാല്‍ 2014 നെ തുടര്‍ന്ന് വരുന്ന ദശാബ്ദം 150 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂടുള്ള ദശാബ്ദമായിരിക്കുമെന്നും ആദം സ്‌കെയ്‌ഫെ മുന്നറിയിപ്പേകുന്നു.
Post Your Comments