തിരുവനന്തപുരം : ഹൃദയാഘാതം വളരെ വേഗത്തിൽ കണ്ടെത്താൻ പുതിയ മാർഗം. രക്ത പരിശോധനയ്ക്ക് ശേഷം 14–ാം മിനിറ്റിൽ രോഗനിർണയം നടത്താൻ കഴിയുന്ന ഉപകരണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ‘കോബാസ് എച്ച് 232 എ’ എന്ന ഉപകരണം ആധുനികമായി പോയിന്റ് ഓഫ് കെയർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുക.
മുമ്പ് രോഗനിർണയം നടത്താൻ രക്തം ലാബിൽ നൽകിയ ശേഷം നാലു മണിക്കൂർ കാത്തിരിക്കണമായിരുന്നു. എന്നാൽ പുതിയ ഉപകരണം എത്തിയതോടെ ചികിത്സ വേഗം നൽകാൻ കഴിയുമെന്ന് ഡോക്ടർമാർ അറിയിച്ചു.
വൻകിട ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ ഉപകരണം കാണാൻ കഴിയുക . മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഈ ഉപകരണത്തിന്റെ പ്രയോജനം ലഭിക്കും. ആശുപത്രി വികസന സമിതിയുടെ ലാബിലാണു രക്തം പരിശോധിക്കുക.
Post Your Comments