തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്റെ നിലപാട് മാറ്റം അന്വേഷിക്കണം. ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കോടതിയില്‍ ബോര്‍ഡ് അറിയാതെയാണോ നിലപാട് പറഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു. ബോർഡിന്റെ കരണം മറിച്ചിൽ വിശ്വാസികളെ വേദനിപ്പിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതിൽ സർക്കാരിന്റെ കള്ളക്കളി വ്യക്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും വുശ്വാസികളെ മാനിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു
അതേസമയം ബോര്‍ഡ് നിലപാടാണ് കോടതിയില്‍ അറിയിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു ദേവസ്വം കമ്മീഷണര്‍ പറഞ്ഞത്.
Post Your Comments