KeralaLatest News

തിരുമലയില്‍ ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചത് ഇങ്ങനെ- വീഡിയോ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം തിരുമലയില്‍
ക്ഷേത്ര ദര്‍ശനം ഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അതേസമയം സംഭവം നടന്ന്  രണ്ട് മണിക്കൂറിനുള്ളില്‍ പ്രതി പോലീസ് പിടിയിലായി മുടവന്‍മുകള്‍ സ്വദേശി സജീവാണ് പിടിയിലായത്. പാര്‍വതി അമ്മ എന്ന വൃദ്ധയുടെ മാല പൊട്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.

വഴി ചോദിക്കാനെന്ന രീതിയില്‍ അഭിനയിച്ചാണ് ഇയാള്‍ പാര്‍വതി അമ്മയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയത്. ഉടനെതന്നെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു ഇയാള്‍. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റിലെ ഒരു അക്കം ഇയാള്‍ മായിച്ചുകളഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിന്റെ പിന്‍വശത്തായി പതിപ്പിച്ചിരുന്ന സ്റ്റിക്കറാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായകമായത്.

അതേസമയം മാലപൊട്ടിക്കുന്നതിന് മുമ്പ് മിനിറ്റുകളോളം ഇയാള്‍ പാര്‍വ്വതിയമ്മയുടെ അടുത്ത് സംശയം ചോദിച്ച് നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒട്ടും സംശയിക്കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം.

വയര്‍ലെസിലൂടെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാഫിക് പോലീസ് നഗരപരിസരങ്ങളില്‍ വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് മ്യൂസിയം പരിസരിത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സ്‌കൂട്ടര്‍ കണ്ടത്. മ്യൂസിയം സ്റ്റേഷനില്‍ വിവരം കൈമാറുകയും പോലീസ് ഉദ്യോഗസ്ഥരെത്തി സജീവിനെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button