Latest NewsKerala

പ്രായമല്ല മനസാണ് പൊരുത്തം ; പക്ഷേ വിവാഹിതരാകുന്ന കാര്യം പത്രപരസ്യമിട്ടതിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന് ഈ ദമ്പതികള്‍

പ രസ്പരം കണ്ട് ഇഷ്ടപ്പെട്ട് പ്രായം കണക്കാക്കാതെ മനസുകള്‍ പൊരുത്തപ്പെട്ട് തമ്മില്‍ വിവാഹിതരായ നവദമ്പതികളെ കണക്കിന് പരിഹാസം ചൊരി‍ഞ്ഞ സോഷ്യല്‍ മീഡിയയോട് ഈ ദമ്പതികള്‍ പറയുന്നു. ഞങ്ങള്‍ ആരേയും ദ്രോഹിച്ചില്ലല്ലോ ദയവായി ജീവിക്കാന്‍ അനുവദിക്കൂ എന്നാണ്.

കണ്ണൂര്‍ ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫി നുമാണ് ദുരനുഭവം നേരിട്ടത്. വിവാഹം കഴിക്കുന്ന കാര്യം പത്രം പരസ്യം നല്‍കിയതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അക്രമം തുടങ്ങിയത്. 25കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്നും പണം കണ്ടപ്പോള്‍ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇവരെ പരിഹസിക്കുന്നത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹം. പരസ്പരം ഇഷ്ടപ്പെട്ടാണ് വിവാഹിതരായത്. ദയവായി ഉപദ്രവിക്കരുത്. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയോട് ദുംഖത്തോടെ അഭ്യര്‍ത്ഥിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button