ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് (2018-19) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെട്ട നിയമ ബിരുദധാരികളായ, കേരള ബാർ കൗൺസിലിൽ 2017 ജൂലൈ ഒന്നിനും 2019 ഡിസംബർ 31 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 16. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in. ഫോൺ: 0471-2727379 (വകുപ്പ് ഡയറക്ടറേറ്റ്), 0484-2429130 (എറണാകുളം മേഖലാ ഓഫീസ്), 0495-2377786 (കോഴിക്കോട് മേഖലാ ഓഫീസ്).
Post Your Comments