Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന കേസിലാണ് അഭിഭാഷകരായ പ്രതീഷ് ചാക്കൊ,രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്. കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.പ്രതികള്‍ ഫോണ്‍ നശിപ്പിച്ചുവെന്നതിന് തെളിവില്ലന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലുംകോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഒളിവില്‍ കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്‍കിയ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്‍ നശിപ്പിച്ചെന്ന പൊലീസ് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button