കണ്ണൂര്‍ : എടിഎം തട്ടിപ്പിലൂടെ യുവാവിന്റെ 28,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മാഹി സ്വദേശി അരുണിന്റെ എസ്ബിഐ പള്ളൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എടിഎം കാര്‍ഡ് അരുണിന്റെ കൈവശം തന്നെയാണുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴിച്ച രാവിലെ മൂന്ന് ഘട്ടങ്ങളിലായി തുടരെ പണം പിന്‍വലിച്ചതായുള്ള സന്ദേശം അരുണിന്റെ ഫോണില്‍ ലഭിക്കുകയായിരുന്നു.
രണ്ടു തവണ പതിനായിരം രൂപയായും പിന്നീട് 8000 രൂപയായുമാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. പള്ളൂര്‍ എസ്ബിഐ മാനേജര്‍, പൊലീസ് സൈബര്‍ സെല്‍ എന്നിവയില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments