സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുറന്നുപറയുന്ന മീടൂ ക്യാംപെയിനെക്കുറിച്ച് പ്രതികരണവുമായി നടൻ വിനയ് ഫോർട്ട്. ഇന്ന് ആര്‍ക്കും ആര്‍ക്കെതിരായും ആരോപണം ഉന്നയിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമായി മീടൂ മാറി കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കെതിരായി അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രതികരിക്കുക തന്നെ വേണം. പക്ഷേ എന്തും വിളിച്ചു പറയരുതെന്ന് താരം വ്യക്തമാക്കുന്നു. നമ്മുടെ സന്തോഷത്തിന്റെ ഡെഫനിഷന്‍ എന്നത് നമുക്കിഷ്ടമുള്ള തരത്തില്‍ ലോകത്ത് ജീവിക്കാന്‍ സാധിക്കണം എന്നതാണ്. പക്ഷേ അത് മൂന്നാമതൊരാളെ ഉപദ്രവിച്ചിട്ടാകരുത്. നമ്മുടെ സ്വാര്‍ത്ഥതക്കായി വേറൊരാളെ നാം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും വിനയ് പറയുകയുണ്ടായി.
എവിടെയായിയിരുന്നാലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം എന്നു പറയുന്നത് മോശമായ പ്രവണത തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മീടൂ വിനെ പോസിറ്റീവായി എടുക്കണം, ആര്‍ക്കും ആര്‍ക്കെതിരേ വേണമെങ്കിലും പ്രയോഗിക്കാവുന്ന ആയുധമായി ക്യാപെയിനിനെ കാണരുത്. നിങ്ങള്‍ യത്ഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കുന്നതില്‍ തെറ്റില്ലെന്നും വിനയ് കൂട്ടിച്ചേർക്കുന്നു.
Post Your Comments