KeralaLatest News

ശബരിമല വിഷയം : കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ശശി തരൂര്‍ എം.പി

ന്യൂഡല്‍ഹി: : ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ ലോക്;സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് 48 മണിക്കൂറിനകം ഭരണഘടന ഭേദഗതി ചെയ്ത സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ എളുപ്പമാണെന്നും തരൂര്‍ പറഞ്ഞു.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളം മുഴുവന്‍ അസ്വസ്ഥത യുണ്ടാക്കിയിരിക്കുകയാണ്. വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അവര്‍ അക്രമം അഴിച്ചുവിടുന്നു. അയ്യപ്പന്റെ പവിത്രത മാത്രമല്ല, സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയും തകരാറിലാക്കുകയാണെന്നും തരൂര്‍ ആരോപിച്ചു.

നിയമനിര്‍മാണത്തിലൂടെയോ സുപ്രീംകാടതിയുടെ വിധി പുനഃപരിശോധിക്കുന്നതിലൂടെയോ മാത്രമേ ശബരിമലപ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമനിര്‍മാണം നടത്താന്‍ ആവശ്യമായ ഭൂരിപക്ഷമുള്ളവര്‍ പ്രക്ഷോഭത്തിനും അക്രമത്തിനും തുനിയുന്നത് കാപട്യമാണ്.

മതാചാരം പാലിക്കുന്നതിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. ശബരിമല വിഷയത്തില്‍ അക്രമം നടത്തുകയും ക്ഷേത്രത്തിന്റെ പവിത്രത ലംഘിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ കേരളത്തിലെ തങ്ങളുടെ അനുയായികളോട് ആവശ്യപ്പെടുകയെങ്കിലും വേണം -തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button