ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് വാദ്ര ഇ ഡി ഓഫീസിലെത്തിയത്. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് കേസ്.
ഇദ്ദേഹത്തിന്റെ അടുത്ത സഹായി മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകണമെന്ന് വാദ്രയോട് കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് വാദ്ര ദല്‍ഹിയിലെ ജംനഗറിലുള്ള ഇഡി ഓഫീസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വാദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്
Post Your Comments