ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. സൽവാ റോഡിൽ ഫഫീഹ് ബിൻ നാസർ ഇന്റർസെക്ഷനു മുൻപായുള്ള അൽ ബുസ്താൻ സ്ട്രീറ്റിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരു വശങ്ങളിലുമായി ഒന്നര വർഷത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. അതിനാൽ അൽ ബുസ്താൻ സ്ട്രീറ്റിനു സമാന്തരമായി നിർമിച്ചിട്ടുള്ള റോഡുകളിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ യാത്ര ചെയ്യണം. അൽ ഇഷൈകർ സ്ട്രീറ്റ് അടക്കുന്നതിനാൽ വാഹന യാത്രക്കാർ സൽവാ റോഡ് വഴിയോ, എക്റെയ്സ് സ്ട്രീറ്റ് വഴിയോ യാത്ര ചെയ്യണം.ഗതാഗത നിയന്ത്രണമുള്ള സ്ഥലങ്ങളിൽ പരമാവധി വേഗം 50 കിമീയായി കുറച്ചിട്ടുണ്ട്
Post Your Comments